കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; ശബരിമല വിഷയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വെളളാപ്പളളി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 23, 2019

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

ആലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫ് വിജയിക്കും. സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിരായിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്‍എസ്എസ് എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. വിശ്വാസികള്‍ ഉളള എല്ലായിടത്തും ഈ നിലപാട് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ സംഘടനയുടേത് സമദൂര നിലപാട് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

×