Advertisment

വയനാട്ടില്‍ രാഹുല്‍ ജയിക്കും ആലപ്പുഴയില്‍ എ.എം ആരിഫും ; വെള്ളാപ്പള്ളി നടേശന്‍

New Update

publive-image

ആലപ്പുഴ : വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന പരാതി ഉയര്‍ന്നതോടെ റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു. മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നെന്നും റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വക്കറ്റ് സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് കത്ത് നല്‍കി. രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി.

Advertisment