Advertisment

വെഞ്ഞാറമൂടില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് നാല് പഞ്ചായത്തുകളില്‍ നിന്നായി 43 പേര്‍: രോഗം സ്ഥിരീകരിച്ച യുവാവ് സന്ദര്‍ശിച്ച ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചു

New Update

തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് നാല് പഞ്ചായത്തുകളില്‍ നിന്നായി 43 പേര്‍. രോഗം സ്ഥിരീകരിച്ച യുവാവ് സന്ദര്‍ശിച്ച ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനും യുവാവിന്‍റെയും വീടും ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കി

publive-image

യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും 26 പേരും മാണിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ 11 പേരും നിരീക്ഷണത്തിലാണ്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തില്‍ 3 പേരും പുളിമാത്തു ഗ്രാമ പഞ്ചായത്തില്‍ 3 പേരും നിരീക്ഷണ പട്ടികയിലുണ്ട്. ഇതില്‍ പതിനാലു പേര്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്. അതേസമയം രോഗിയുടെ റൂട്ട് മാപ്പ് ഡി എം ഒ യുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്.

Advertisment