Advertisment

സ്ത്രീകള്‍ക്ക് എന്തിനാണ് തോക്ക്?: സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല: അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമെന്ന് വെങ്കയ്യ നായിഡു

New Update

ദില്ലി: സ്ത്രീകള്‍ക്ക് എന്തിനാണ് തോക്കെന്ന ചോദ്യവുമായി ഉപരാഷ്ട്രപതി. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട വനിതാ എംപിമാരോടോണ് വെങ്കയ്യ നായിഡുവിന്റെ മറുപടി. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയിലായിരുന്നു സംഭവം.

Advertisment

publive-image

എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല. അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമല്ലോയെന്നും രാജ്യ സഭാധ്യക്ഷന്‍ പറഞ്ഞു.

ചര്‍ച്ച പൂര്‍ത്തിയായെങ്കിലും സംസാരിക്കാന്‍ അനുമതി തേടിയ വനിതാ എംപിമാരില്‍ ഒരാള്‍ക്ക് സംസാരിക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി.

Advertisment