Advertisment

ബിജെപി എംപിയുടെ വീട്ടില്‍ ഭക്ഷണത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് മോഷണം പോയി

New Update

ബാംഗ്ലൂര്‍ : ബി.ജെ.പി എം.പിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് വിരുതന്മാര്‍ അടിച്ചുമാറ്റി. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ഉപരാഷ്ട്രപതി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം .

Advertisment

publive-image

ബി.ജെ.പി എം.പി പി.സി മോഹനന്റെ വീട്ടിലായിരുന്നു ഉപരാഷ്ട്രപതിക്ക് പ്രഭാതഭക്ഷണ൦ ഒരുക്കിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, സി.ടി രവി, അനന്ദ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഷൂസ് കാണാനില്ലെന്ന് ഉപരാഷ്ട്രപതിക്ക് മനസിലായത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമായി . പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ചെരുപ്പ് കിട്ടിയില്ല .

ഉപരാഷ്ട്രപതിയെ കാണാന്‍ നിരവധി പേര്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ഇവരാരെങ്കിലും ഷൂസ് എടുത്തതാണോയെന്ന് വ്യക്തമല്ല.

അദ്ദേഹത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങി നല്‍കിയ പുതിയ ഷൂസ് ധരിച്ചാണ് പുറത്തിറങ്ങിയത്. അതുവരെ അദ്ദേഹം എംപിയുടെ വീട്ടില്‍ തന്നെ തങ്ങി .

bjp modi venkayya
Advertisment