Advertisment

പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോവിഡ് ബെഡ് പദ്ധതിയിലേക്ക് വെന്റിലേറ്റര്‍ നല്‍കി ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റ്

New Update

publive-image

Advertisment

പീപ്പിൾസ് ഫൗണ്ടേഷൻ കോവിഡ് ബെഡ് പദ്ധതിയിലേക്ക് ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ് നൽകിയ വെന്റിലേറ്റർ സെക്രട്ടറി മർവാൻ ഉള്ളാടത്ത് സ്വിച്ച് ഓൺ ചെയ്യുന്നു

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ കോവിഡ് ബെഡ് പദ്ധതിയിലേക്ക് ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് വെന്റിലേറ്റര്‍ നല്‍കി. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ഒരുക്കുന്ന കോവിഡ് ബെഡിലേക്കാണ് വെന്റിലേറ്റര്‍ നല്‍കിയത്.

ടച്ച് ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി മര്‍വാന്‍ ഉള്ളാടത്ത് വെന്റിലേറ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം, ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, ടച്ച് ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ശാന്തി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മുബാറക്ക് എന്നിവര്‍ പങ്കെടുത്തു.

കോവിഡ് ബെഡ് പദ്ധതിയുടെ ഒന്നാം ഘട്ടം ഇതോടുകൂടി പൂര്‍ത്തിയായി. 200 കോവിഡ് ബെഡുകളാണ് ഒന്നാം ഘട്ടത്തില്‍ ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍, തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ ഹുദ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി മുന്നൂറ് കോവിഡ് ബെഡുകളാണ് ഒരുക്കുന്നത്.

kozhikode news
Advertisment