Advertisment

കുവൈത്തിൽ ഹൃദയാഘാതം മൂലം  മരണപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാലിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വഫ്രയിലെ ഫാം ഹൗസിൽ ഹൃദയാഘാതം മൂലം  മരണപ്പെട്ട ആലപ്പുഴ തത്തംപള്ളി സ്വദേശി വേണുഗോപാൽ പരമേശ്വരന്റെ (50 വയസ്സ്) മൃതദേഹം നാട്ടിലേക്കു കൊണ്ട് പോയി. സാൽമിയയിലെ സ്വകാര്യ റെന്റ് എ -കാർ ഓഫീസിൽ പി. ആർ. ഒ. ആയി ജോലി നോക്കിവരികയായിരുന്നു.

കൊച്ചി  പള്ളുരുത്തിയിൽ സ്ഥിരതാമസമായിരുന്ന പരേതന്റെ ഭാര്യ സുനിത. വൈശാഖ് മകനുമാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, ജനറൽ സെക്രട്ടറി റസാഖ് മണ്ണാർക്കാട്, ജില്ലാ ഹെൽപ്പ് ഡെസ്ക്ക് ചെയർമാൻ അഷ്‌റഫ്‌ അപ്പക്കാടൻ, കൺവീനർമാരായ ശിഹാബ് പൂവക്കാട് എന്നിവരും ചേർന്ന് പൂർത്തിയാക്കി. ശേഷം ഞായറാഴ്ച്ച ഖത്തർ എയർ കാർഗോ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോയി.

Advertisment