Advertisment

വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചത് ആദര്‍ശാധിഷ്ടിതമെന്നത് പ്രചരണം മാത്രം. എംപി സ്ഥാനം മടക്കി നല്‍കാമെന്ന് സിപിഎമ്മിന്‍റെ ഉറപ്പ്. കെപി മോഹനന്‍ പക്ഷം പിളര്‍പ്പിന്. സിപിഎമ്മിന് വേണ്ടത് വീരനെയും മാതൃഭൂമിയും

New Update

publive-image

Advertisment

കോഴിക്കോട് : എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചത് ആദര്‍ശാധിഷ്ടിത നിലപാടുകളുടെ പേരിലല്ലെന്നു വ്യക്തമാകുന്നു. ഇടതുമുന്നണിയിലെത്തിയാല്‍ ഉടന്‍ രാജിവച്ച എംപി സ്ഥാനം വീരന് തിരികെ നല്‍കാം എന്നതാണ് സിപിഎമ്മിന്‍റെ ഓഫര്‍ .

ഈ വാക്ധാനമാണ് ബിജെപി മുന്നണിയുടെ ഭാഗമായ നിധീഷ് കുമാറിന്‍റെ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ എന്ന വ്യാജേന എംപി സ്ഥാനം രാജിവയ്ക്കാന്‍ വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ച ഘടകം.

യു ഡി എഫാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയത് . ഇതോടെ മുന്നണി മാറ്റത്തിന് മുന്നോടിയായി യുഡിഎഫ് നല്‍കിയ രാജ്യസഭാംഗത്വം ഒഴിവാകുന്നതിന്‍റെ ഭാഗമായിരുന്നു രാജി എന്ന്‍ വ്യക്തമായിരിക്കുകയാണ് .

എം.പി സ്ഥാനം രാജിവച്ചതോടെ സ്വതന്ത്രമായ നിലപാട് എടുക്കാന്‍ ഇനി വീരേന്ദ്രകുമാറിന് മുന്നില്‍ മറ്റ് തടസമൊന്നുമില്ല. ക്രിസ്മസ് കഴിഞ്ഞാലുടന്‍ തന്നെ സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ത്ത് മുന്നണി മാറ്റ൦ സംബന്ധിച്ച രാഷ്ട്രീയനിലപാട് സ്വീകരിക്കാനാണ് അദ്ദേഹത്തിന്‍റെ നീക്കവും.

അതേസമയം ജെഡിയു യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ മുന്‍ മന്ത്രി കെപി മോഹനന്‍ നേതൃത്വം നല്‍കുന്ന ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തും എന്നുറപ്പായി. മുതിര്‍ന്ന നേതാവ് വര്‍ഗീസ്‌ ജോര്‍ജ്, ഷെയ്ക്ക് പി ഹാരിസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടാകും.

ഇവരെ എല്‍ ഡി എഫിനും ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. സിപിഎമ്മിന് ആവശ്യം വീരേന്ദ്രകുമാറിനെയും മാതൃഭൂമി മാധ്യമ ശ്രുംഘലയുമാണ് .

ldf udf cpm - congress jdu veerendrakumar
Advertisment