2018 ഒക്ടോബറില്‍ ലോഞ്ച് ചെയ്ത വെര്‍ട്ടുവിന്റെ പുതിയ മോഡല്‍ ആണ് ആസ്റ്റര്‍ പി. ഓക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസസറിന്റെ വീര്യത്തോടുകൂടി വരുന്ന ഈ സീരീസിന് 6 ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുംആണ്. 12എംപി റിയര്‍ ക്യാമറയും 20എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
വെര്‍ട്ടൂ ആസ്റ്റര്‍ പി ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ‘അള്‍ട്രാ പ്രീമിയം’ വസ്തുക്കള്‍ ഉപയോഗിച്ചാണ്.
ലോകത്തിലെ ഏറ്റവും ആഡംബരവും വില കൂടിയതുമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ വെര്‍ട്ടൂ.
നോക്കിയയുടെ ഡിസൈനുകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിക്കപ്പെട്ട ഈ കമ്പനി 2011 മുതല്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്തി വരുന്നു. നോക്കിയയില്‍ നിന്നും വിട്ടതില്‍ പിന്നെ പൂര്‍ണ്ണമായും ആന്‍ഡ്രോയിഡിലേക്ക് മാറി.
ലക്ഷങ്ങളാണ് ഈ കമ്പനിയുടെ എല്ലാ ഫോണുകളുടേയും വില.ആഡംബരം മുഖമുദ്ര ആയതിനാല്‍ ഹോളിവുഡ് നടന്മാര് അടക്കമുളളവരുടെ ഉള്ളം കൈയില്‍ തിളങ്ങുന്ന മോഡലുകളാണിത്. ഡയമണ്ട് കൊണ്ടു അലങ്കരിച്ച ബോഡി തന്നെയാണ് ഇവയുടെ വിലയ്ക്കു പ്രധാന കാരണം.