Advertisment

മുതിര്‍ന്ന ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ജഗ്ദീപ് (സയിദ് ഇഷ്തിയാഖ് അഹ്മദ് ജഫ്രി) അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ രാത്രി 8.30നായിരുന്നു അന്ത്യം.

ബോളിവുഡ് താരം ജാവേദ് ജഫ്രി, ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേജ് ജഫ്രി, മുസ്‌കാന്‍ ജഫ്രി എന്നിവര്‍ മക്കളാണ്.

ബി ആര്‍ ചോപ്രയുടെ 'അഫ്‍സാന'യില്‍ ബാലതാരമായാണ് അഭിനയരംഗത്ത് തുടക്കമിട്ടത്. ഷോലെ, പുരാണ മന്ദിര്‍ തുടങ്ങി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. സുര്‍മ ഭോപ്പാലി എന്നീ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യതാരമെന്ന നിലയിലാണ് ജഗ്ദീപ് കൂടുതല്‍ ശ്രദ്ധേയനായത്.

Advertisment