Advertisment

തമിഴ്‌നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

New Update

publive-image

ചെന്നൈ: ബിജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മടിച്ച സര്‍ക്കാര്‍ വേല്‍യാത്രയ്ക്ക് മാത്രം അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെട്രിവേല്‍യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബിജെപി തമിഴ്നാട് അധ്യക്ഷന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ വേൽയാത്ര തിരുവട്ടൂരിന് സമീപം പൊലീസ് തടഞ്ഞിരുന്നു. ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പടെ നൂറോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment