Advertisment

കപ്പലിന്‍റെ മുകളില്‍ നിന്നും യുവതി വീല്‍ചെയറിനൊപ്പം കടലില്‍ പതിച്ചു: യുവതിയെ രക്ഷപെടുത്തിയത് അതിസാഹസികമായി; വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടണ്‍: കപ്പലിന്‍റെ മുകളില്‍ നിന്നും വീല്‍ചെയറിനൊപ്പം കടലില്‍  പതിച്ച യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കപ്പലിലെ കലാകാരന്‍മാരായ കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനും ചേര്‍ന്ന്  യുവതിയെ കടലില്‍ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Advertisment

publive-image

യുഎസിലെ വെര്‍ജിന്‍ ദ്വീപുസമൂഹത്തിലെ സെന്‍റ് തോമസ് ദ്വീപ് സ്വദേശികളാണ് ഹാമില്‍ട്ടണും ഡോനോവാനും. ഓഗസ്റ്റ് 12 നാണ് കപ്പലില്‍ അതിഥിയായെത്തിയ യുവതി കടലിലേക്ക് പതിച്ചത്.

യുവതി ഇരുന്ന വീല്‍ചെയര്‍ നിയന്ത്രണം തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെയാണ് സംഭവം യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീല്‍ചെയറിന്‍റെ ഭാരം കൊണ്ട് കടലിലേക്ക് താഴ്ന്നുപോകുകയായിരുന്ന യുവതിയെ ഹാമില്‍ട്ടണും ഡോനോവാനും ചേര്‍ന്ന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

Advertisment