Advertisment

പടക്കത്തിന് തീകൊളുത്തുന്നതിനിടെ അരികെ വച്ച പടക്ക കൂട്ടത്തിലേക്ക് തീ; വീഡിയോ സോഷ്യൽ മീഡിയയിൽ

New Update

ദീപാവലി പോലുള്ള ആഘോഷ വേളകളിൽ പലപ്പോഴായി ചൂണ്ടിക്കാട്ടപ്പെടുന്ന കാര്യമാണ് പടക്കം കൈകാര്യം ചെയ്യുമ്പോഴുള്ള ജാഗ്രത. ഒരൽപം അശ്രദ്ധ ഉണ്ടായാൽ തന്നെ കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്.

Advertisment

publive-image

അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഇത് എവിടെയെന്നോ എപ്പോൾ സംഭവിച്ചുവെന്നോ വ്യക്തമല്ല.

വീടിന്റെ തിണ്ണയിലിരുന്ന് ഒരു കയ്യിൽ മെഴുകുതിരിയുമായി ഓരോരോ പടക്കങ്ങൾക്കായി തീകൊളുത്തി ദൂരേക്കെറിയുകയാണ് ഈ വീഡിയോയിലെ യുവാവ്.

എന്നാൽ അശ്രദ്ധമായൊരു സെക്കൻഡിൽ ഇരിക്കുന്നതിന്റെ അരികിലായി കൂട്ടിവച്ചിരിക്കുന്ന പടക്കങ്ങളിലേക്ക് തീ പടരാൻ ഇടയാക്കുന്നു. തീ ആളി കത്തി അപകടം സംഭവിക്കുന്നതിനു മുൻപ് അരികിൽ ഇരിക്കുന്ന യുവാവ് തെന്നിമാറുന്നത് കാണാം. ഈ ദൃശ്യത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

accident
Advertisment