‘ഒരു കൈ തരാം’ … ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി മ്യൂസിക് വീഡിയോ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 5, 2018

പ്രളയത്തിന്റെ തീവ്രത എടുത്തു കാട്ടുന്ന മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഹരിനാരായണൻ ബി കെ ഗാനരചന നിർവഹിച്ച “ഒരു കൈ തരാം” എന്നു തുടങ്ങുന്ന ഈ ഗാനം ദുരിതബാധിതമായ കേരളത്തിനുള്ള ഒരു സാന്ത്വന ഗീതമാണ്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാർക്കുമായി സമ്മർപ്പിക്കുന്ന ഈ ഗാനം നമ്മൾ നടന്നു പോയ ദുരന്തങ്ങളെയും ഇനി അതിജീവിക്കേണ്ട കാലത്തേയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

മ്യൂസിക് വീഡിയോയെ കുറിച്ച് ഹരിനാരായണൻ ബി കെ പറയുന്നു, “നമ്മൾ കലാകാരന്മാർക്ക് നമ്മുടെ കല കൊണ്ട് എന്ത് ചെയ്യാൻ പാട്ടും എന്നുള്ള ചിന്തയിൽ നിന്നാണ് ഇങ്ങനൊരു ആൽബം ഉണ്ടായത്. ഈ വീഡിയോ ഒരു വട്ടമെങ്കിലും കാണുക. ഒരാൾക്കെങ്കിലും യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യുക. അതിലൂടെ ഇതിൽ നിന്നും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.”

ഈ മ്യുസിക്ക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പി.എ ബിപിനും വീഡിയോയുടെ ആശയം പി കെ രാജേഷ് കുമാറുമാണ്. പ്രവീൺ മംഗലത്ത് ആണ് ചിത്രസംയോജനം. പുതുമുഖ ഗായകൻ അഭിനവ് സജീവ് പാടിയ ഗാനത്തിന് കെ ജെ ജോമോനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത് കണ്ണൻ സജീവാണ്.

×