Advertisment

വിജയ്‌യുടെ സര്‍ക്കാരിലെ ‘സിഇഒ ഇന്‍ ദ ഹൗസ്’ വീഡിയോ ഗാനം കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

എ ആര്‍ മുരുകദോസും വിജയ്യും ഒന്നിക്കുന്ന ചിത്രം സര്‍ക്കാരിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വിവേകിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. നകുല്‍ അഭ്യങ്കറും ബ്ലെയ്‌സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

പാലാ കുറുപ്പയ്യ, രാധാ രവി, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഗിരീഷ് ഗംഗാധരന്‍ സിനിമാറ്റോഗ്രാഫര്‍.

Advertisment