follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

മ്യൂസിക്247 "മെല്ലെ"യിലെ ഗാനങ്ങൾ റിലീസ് ചെയ്തു; കേള്‍ക്കാം ...

ഫിലിം ഡസ്ക് » Posted : 16/06/2017



മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "മെല്ലെ"യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്ന മൂന്ന് ഗാനങ്ങളും വിജയ് ജേക്കബിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. കൊഞ്ചി കൊഞ്ചി പൂക്കും
പാടിയത്: ശ്വേത മോഹൻ
ഗാനരചന: രാജീവ് ആലുങ്കൽ
സംഗീതം: ഡോ. ഡൊണാൾഡ് മാത്യു

2. ഹൃദയം
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: രാജീവ് ആലുങ്കൽ
സംഗീതം: ഡോ. ഡൊണാൾഡ് മാത്യു

3. മെല്ലെ മനസ്സിനുള്ളിൽ
പാടിയത്: ശ്വേത മോഹൻ, ഡോ. ഡൊണാൾഡ് മാത്യു
ഗാനരചന: രാജീവ് ആലുങ്കൽ
സംഗീതം: ഡോ. ഡൊണാൾഡ് മാത്യു

4. പുഞ്ചപ്പാടത്തെ
പാടിയത്: വൈക്കം വിജയലക്ഷ്മി
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: വിജയ് ജേക്കബ്

നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+