follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഒരു ദിവസത്തിനുള്ളിൽ തന്നെ 6 ലക്ഷത്തിലധികം വ്യൂസുമായി "ആദം ജോൺ"ന്റെ ആദ്യ സോംങ്ങ് വീഡിയോ വൈറൽ; Video;..

മൂവി ഡസ്ക് » Posted : 14/08/2017



പൃഥ്വിരാജ് സുകുമാരൻ - ഭാവന ചിത്രം "ആദം ജോൺ"ന്റെ ആദ്യ സോംങ്ങ് വീഡിയോ ഒരു ദിവസത്തിനുള്ളിൽ തന്നെ 6 ലക്ഷത്തിലധികം വ്യൂസ് നേടി. "ഈ കാറ്റ്" എന്ന തുടങ്ങുന്ന ഈ റൊമാന്റിക് മെലഡിയുടെ സംഗീതം ദീപക് ദേവും ഗാനരചന ഹരിനാരായണൻ ബി കെയും നിർവഹിച്ചിരിക്കുന്നു.

കാർത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും മിഷ്‌ടിയും അഭിനയിച്ചിരുന്ന ഗാനം ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഉടനെ തന്നെ വൈറലായി. ഇപ്പോൾ 8 ലക്ഷത്തിലധികം വ്യൂസും 14,000+ ലൈക്‌സും വിഡിയോക്കുണ്ട്.

​ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന "ആദം ജോൺ"ൽ പൃഥ്വിരാജ് സുകുമാരൻ, ഭാവന, രാഹുൽ മാധവ്, നരേൻ, ലെന, മിഷ്‌ടി, ജയ മേനോൻ, സിദ്ധാർത്ഥ ശിവ, മണിയൻപിള്ള രാജു എന്നിവർ പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ഈ ഡ്രാമ-ത്രില്ലെറിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജൻ അബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ജയരാജ് മോഷൻ പിക്ചർസിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് "ആദം ജോൺ" നിർമിച്ചിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+