follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

വിജയ് ബാബു അഭിനയിച്ച "കാൻവാസ്" ഹ്രസ്വചിത്രം റിലീസ് ചെയ്തു; കാണുക..

ഫിലിം ഡസ്ക് » Posted : 06/09/2017

പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "കാൻവാസ്" എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. നിഷാന്ത് പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള നിർവ്യാജമായ അടുപ്പത്തെ കുറിച്ചാണ്.

ഗാര്‍ഹിക പീഡനം മൂലമുള്ള വൈകാരിക അരക്ഷിതത്വം വളർന്നു വരുന്ന കുട്ടികളുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നും ഈ ചിത്രം കാട്ടി തരുന്നുണ്ട്.



വിജയ് ബാബു, അഞ്ജലി നായർ, എൻ പി നിസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് വി ശൈലജ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

പ്രണവം മധു സംഗീതം നൽകിയ "മഴ കണ്ടു ഇരുന്നപ്പോൾ ഒരു മഴക്കാലം" എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനവും ഈ ചിത്രത്തിലുണ്ട്. ബി ജനാർദ്ദനൻ പിള്ള രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ സരിത രാജീവാണ്. അമൃതേഷ് വിജയനും ലിബിൻ ജോസഫും കൂടിയാണ് പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.



തുഷാര ലാലു, സജിത്ത് യുസുഫ്, നന്ദകുമാർ, പ്രഘോഷ്‌ എന്നിവർ ചേർന്നാണ് ഗ്രാമം ഡോട്ട് കോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+