follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ശ്വേത മോഹനും അനിത ഷെയ്‌ഖും ആലപിച്ച ക്രോസ്സ്‌റോഡിലെ വീഡിയോ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു; കാണുക..

മൂവി ഡസ്ക് » Posted : 12/10/2017

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന "ക്രോസ്സ്‌റോഡ്" എന്ന ചലച്ചിത്ര സമാഹാരത്തിലെ പുതിയ ഒരു വീഡിയോ സോംങ്ങ് റിലീസ് ചെയ്തു. "മേലാകെ" എന്ന ഈ ഗാനം ശ്വേത മോഹനും അനിത ഷെയ്‌ഖും ആലപിച്ചിരിക്കുന്നു. അനിത ഷെയ്ഖ് തന്നെയാണ് റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്.



പത്തു ചിത്രങ്ങളിലൂടെ പത്തു സ്ത്രീകൾ തങ്ങളുടെ വ്യത്യസ്തമായ ജീവിത സന്ദർഭങ്ങളെ നേരിടുന്ന കഥകളാണ് ഈ സമാഹാരത്തിലൂടെ കാണിക്കുന്നത്. പത്തു സംവിധായകരിലൂടെ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ഈ പ്രൊജക്റ്റ് ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മംമ്ത മോഹന്‍ദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്.



ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് "ക്രോസ്സ്‌റോഡ്" നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 13ന് തീയേറ്ററുകളിൽ എത്തും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+