follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കൊടുങ്ങല്ലൂർ നഗരസഭാ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍: ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ഡോക്ടറും നഗരസഭാ അധികൃതരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ന്യൂസ് ബ്യൂറോ, കൊടുങ്ങല്ലൂർ » Posted : 06/10/2017

കൊടുങ്ങല്ലൂർ: നഗരസഭാ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ചൊല്ലി സംഘർഷം, നഗരസഭാ ചെയർമാനെയും സെക്രട്ടറിയെയും തടഞ്ഞു.



ചന്തപ്പുരയിൽ നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള ഭൂമിയിൽ കൈയ്യേറ്റമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് CRAFT Hospital ന്റെ മതിൽ പൊളിക്കാനെത്തിയ നഗരസഭാജീവനക്കാരെ ആശുപത്രിയിലെ Dr.മജീദിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ തടയുകയായിരുന്നു.

രാവിലെ മതിൽ പൊളിക്കാനെത്തിയ തൊഴിലാളികളെ ക്രാഫ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടറും സംഘവും തടഞ്ഞു.



സംഭവമറിഞ്ഞെത്തിയ നഗരസഭാ സെക്രട്ടറിയെയും, പിറകെയെത്തിയ ചെയർമാൻ സി.സി വിപിൻ ചന്ദ്രനെയും സംഘം തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. ഒരു ഡോക്ടറുടെ നിലവാരത്തിനു ചേരാത്ത ചേഷ്ടകളും അസഭ്യങ്ങളുമാണ് നിയമം നടപ്പാക്കാൻ തുനിഞ്ഞ നഗരസഭാ ചെയർമാൻ സി.സി.വിപിൻ ചന്ദ്രനു നേരെ ഡോ.മജീദ് പ്രദർശിപ്പിച്ചത്.

സംഭവമറിഞ്ഞെത്തിയ പോലീസ് നോക്കി നിൽക്കെയായിരുന്നു തർക്കം. വാഗ്വാദത്തിനൊടുവിൽ പോലീസ് കാവലിൽ മതിൽ പൊളിച്ചുനീക്കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+