follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ധ്യാനകേന്ദ്രത്തില്‍ സാത്താന്‍ ബാധ അഭിനയിക്കുന്നതിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി; രോഗശൂശ്രൂഷയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്

മൂവി ഡസ്ക് » Posted : 13/02/2017



ധ്യാനത്തിന്റെ ഭാഗമായി നടത്തുന്ന രോഗശൂശ്രൂഷയുടെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പ് പുറത്തായി. രോഗശൂശ്രൂഷയുടെ റിഹേഴ്‌സല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ശുശ്രൂഷകനും സഹായികളും വിശ്വാസികളുമടക്കം പത്തോളം പേരാണ് വീഡിയോയിലുള്ളത്. തമിഴ് സംസാരിക്കുന്ന ആളുകളാണ് ഇവര്‍. എങ്കിലും ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല.
ഇന്‍സ്ട്രക്ടര്‍മാര്‍ അഭിനയിക്കേണ്ട വിധം പറഞ്ഞുകൊടുക്കുകയും വിശ്വാസികള്‍ ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് പറഞ്ഞതു പോലെ പ്രവര്‍ത്തിക്കുക്കുകയുമാണ് ചെയ്യുന്നത്.

വിശ്വാസികള്‍ക്കു നടുവിലുള്ള ആളുടെ നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ബാധ ഒഴിഞ്ഞു പോകുന്നതു പോലെ വിശ്വാസികള്‍ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും നിലത്തേക്ക് വീഴുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. റിഹേഴ്‌സല്‍ ഒരു വട്ടം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും എഴുന്നേറ്റ് ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശം പ്രകാരം വീണ്ടും എഴുന്നേല്‍ക്കുകയും നേരത്തേ ചെയ്തത് ആവര്‍ത്തിക്കുകയും ചെയ്യും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+