follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

പൂമരത്തിന്‍റെ രണ്ടാമത്തെ ഗാനവും വൈറൽ; യൂട്യൂബിൽ ഒരു ദിവസത്തിനുള്ളിൽ തന്നെ 4 ലക്ഷത്തിലധികം വ്യൂസും 8,900+ ലൈക്‌സും

ഫിലിം ഡസ്ക് » Posted : 15/05/2017



മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247), എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ "പൂമരം"ത്തിലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

"കടവത്തൊരു തോണി" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. അജീഷ് ദാസൻ രചിച്ച വരികൾക്ക് ലീല എൽ ഗിരിക്കുട്ടൻ ഈണം പകർന്നിരിക്കുന്നു.

കാളിദാസ് ജയറാം അഭിനയിച്ച ഈ ഗാനം ഒരു ദിവസത്തിനുള്ളിൽ തന്നെ 4 ലക്ഷത്തിലധികം വ്യൂസും 8,900+ ലൈക്‌സുമായി യൂട്യൂബിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിലെ ആദ്യത്തെ ഗാനമായ "പൂമരം"ത്തിനും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി ഇപ്പോൾ 1.15 ലക്ഷത്തിലധികം ലൈക്‌സും 1.8 കോടിയിലധികം വ്യൂസും ഗാനം നേടിയിട്ടുണ്ട്.

എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന "പൂമരം"ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം ജ്ഞാനം നിർവഹിച്ചിരിക്കുന്നു. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. Lime Light Cinemas (ലൈം ലൈറ്റ് സിനിമാസ്)ന്റെ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് "പൂമരം" നിർമിച്ചിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+