follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ജിമിക്കി കമ്മല്‍ ആരവ തരംഗം തീരുന്നില്ല. മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ പുറത്തുവിട്ട ഖത്തറിലെ മലയാളി സഹോദരിമാരുടെ പുതിയ വേര്‍ഷന്‍ ഹിറ്റായി

മൂവി ഡസ്ക് » Posted : 06/10/2017

യൂട്യൂബില്‍ തരംഗമായ ജിമിക്കി കമ്മല്‍ മലയാളം പാട്ടിന്റെ പുതിയ വേര്‍ഷനുമായി ഖത്തറിലെ മലയാളി സഹോദരിമാര്‍ രംഗത്ത്. അയ്നയും നമ്യയും എന്നീ സഹോദരിമാര്‍ സ്വന്തമായി കോറിയോഗ്രഫി ചെയ്ത് ചുവടുവച്ച ഈ വേര്‍ഷനും ഇപ്പോള്‍ ഹിറ്റാണ്.

നൃത്ത പരിശീലനം ലഭിച്ചിട്ടില്ലാത്ത ഖത്തറില്‍ ഡോക്ടറുടെ മക്കളായ അയ്നയും നമ്യയും ചേര്‍ന്നു ചെയ്ത കിടിലന്‍ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഖത്തറിൽ നിന്നുമുള്ള ഏറ്റവും പുതിയ ജിമ്മക്കി കമൽ ഡാൻസ് വീഡിയോ പബ്ലിഷ് ചെയ്യ്തിരിക്കുന്നത് ലാൽ കേർസ് ആൻഡ് മോഹൻലാൽ ഫാൻസ്‌ ഓൺലൈൻ യൂണിറ്റിന്റെ ഫേസ്ബുക്ക്‌ പേജ് ആണ്.



എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ എന്ന അടിച്ചു പൊളി ഗാനം ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. യൂട്യൂബിൽ രണ്ടു കോടി വ്യൂസ് നേടുക എന്ന അപൂർവ നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ഗാനം ഇപ്പോഴിതാ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് നേടിയ മലയാളം വീഡിയോ സോങ്ങും ആയി കഴിഞ്ഞു. രണ്ടു ലക്ഷത്തിനു മുകളിൽ ലൈക്സ് ഈ ഗാനം ഇത് വരെ യൂട്യൂബിൽ നേടി കഴിഞ്ഞു.

സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി കഴിഞ്ഞ ഈ ഗാനം അങ്ങ് ഹോളിവുഡിൽ വരെ എത്തി എന്ന് പറയാം. ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പർ വൺ ഗാനം ആയാണ് പ്രമുഖ മ്യൂസിക് പേജുകളും സൈറ്റുകളും ഈ ഗാനത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.



സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോകളുടെ പൂരമാണെന്നു പറയാം. കൊച്ചു കുട്ടികളും യുവതീ യുവാക്കളും സ്കൂൾ- കോളേജ് വിദ്യാർത്ഥികളും പ്രായമായവരും സ്ത്രീകളും മുതൽ ജിമ്മിക്കി കമ്മലിന്റെ താളത്തിനൊത്തു ചുവടു വെക്കാത്ത ഒരൊറ്റ മലയാളി ഇല്ല ഇന്ന് എന്ന രീതിയിൽ ആണ് ഈ ഗാനം തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

മലയാളികൾ ലോകത്തു എവിടെയൊക്കെയുണ്ടോ, അവിടൊക്കെ ജിമ്മിക്കി കമ്മലിന്റെ ഈണവും മുഴങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഏതു ആഘോഷത്തിനും ഇപ്പോൾ ജിമ്മിക്കി കമൽ വേണം മലയാളികൾക്ക്. ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്.

ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ഈ ഗാനത്തിന്റെ സൂപ്പർ വിജയത്തോടെ ഷാൻ റഹ്മാൻ മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകനായി മാറിയിരിക്കുകയാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+