follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

സംഗീതമാധുര്യം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങി ഫാ. വിൽസൺ മേച്ചേരിൽ

മൂവി ഡസ്ക് » Posted : 11/10/2017

തന്റെ സംഗീതമാധുര്യം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ. ത​ന്‍റെ സഹോദരിയു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ അച്ചന്‍ പാടിയ "സംഗീതമേ അമരസല്ലാപമേ ...." സോഷ്യല്‍ മീഡിയയിലാകെ വൈറലായി.



തുടര്‍ന്ന്‍ ഫ്ള​വേ​ഴ്സ് ചാ​ന​ൽ അ​ധി​കൃ​ത​ർ വിൽസൺ അച്ചനെ കോമഡി ഉത്സവം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു. ചാ​ന​ലി​ൽ അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി പാ​ടു​ന്ന​ത് ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

അച്ചന്‍ ചാനലില്‍ പാടിയത് മൂന്ന് ഗാനങ്ങളായിുന്നു. സര്‍ഗ്ഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ, ഫോട്ടോഗ്രാഫര്‍ സിനിമയിലെ എന്തേ കണ്ണന് കറുപ്പുനിറം, തൊമ്മനും മക്കളും എന്ന സിനിമയിലെ ഞാന്‍ ഉറങ്ങാന്‍ പോകും മുമ്പായ്..



ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ നി​ന്നും സം​ഗീ​ത​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം വി​യ​ന്ന ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ജ​ർ​മ​ൻ ഇ​ട​വ​ക​യി​ൽ പു​രോ​ഹി​ത​നാ​യി സേ​വ​ന​മ​നു​ഷ്ഠിക്കു​ക​യു​മാ​ണ്. വൈ​ദിക പ​ഠ​ന കാ​ല​യ​ള​വി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഫാ. ​വി​ൽ​സ​ണ്‍ ക​ലാ​പ്ര​തി​ഭ പ​ട്ട​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മ്യൂ​സി​ക് മാ​സ്റ്റേ​ഴ്സി​ൽ അ​ദ്ദേ​ഹം ഒ​ന്നാം റാ​ങ്ക് അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഗാ​യ​ക​ൻ ന​ജീം അ​ർ​ഷാ​ദ് ആ​ണ് ര​ണ്ടാം റാ​ങ്ക് നേ​ടി​യ​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി മേച്ചേരിൽ സേ​വ്യ​ർ- ലി​ല്ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ നാലു മ​ക്ക​ളി​ൽ മു​തി​ർ​ന്ന​യാ​ളാ​ണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വി​നോ​ദ്, വി​ജ​യ്, വി​ന്നി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+