Advertisment

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ​വി​ജ​യ് ​പി.​നാ​യരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം​ ​:​ ​യു​ട്യൂ​ബ് ​ചാ​ന​ലി​ല്‍​ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​യാ​ളെ​ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡ​ബിം​ഗ് ​ആ​ര്‍​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി, ബി​ഗ്ബോ​സ് ​മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന​ ​ദി​യ​ ​സ​ന,​ ​ആ​ക്ടി​വി​സ്റ്റ് ​ശ്രീ​ല​ക്ഷ​മി​ ​അ​റ​യ്ക്ക​ല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെ​ള്ളാ​യ​ണി​ ​സ്വ​ദേ​ശി​ ​വി​ജ​യ് ​പി.​നാ​യ​രെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്.

Advertisment

publive-image

വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്ബാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവര്‍ക്കെതിരെ മോഷണക്കുറ്റവും ചുമത്തും.

​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​യാ​യി​രു​ന്നു​ സംഭവം.​ ​ത​മ്ബാ​നൂ​ര്‍​ ​ഗാ​ന്ധാ​രി​യ​മ്മ​ന്‍​ ​കോ​വി​ല്‍​ ​റോ​ഡി​ല്‍​ ​ഇ​യാ​ള്‍​ ​താ​മ​സി​ച്ചി​രു​ന്ന​ ​ലോ​ഡ്ജി​ലെ​ത്തി​ ​ക​രി​ ​ഓ​യി​ല്‍​ ​ഒ​ഴി​ച്ച​ശേ​ഷം​ ​മ​ര്‍​ദ്ദി​ച്ച്‌ ​മാ​പ്പും​ ​പ​റ​യി​ച്ചു.മ​ര്‍​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​ദി​യ​ ​ലൈ​വാ​യി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​സൈ​ക്കോ​ള​ജി​യി​ല്‍​ ​ഓ​ണ​റ​റി​ ​ഡോ​ക്ട​റേ​റ്റു​ണ്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​വി​ജ​യ് ​പി.​ ​നാ​യ​ര്‍​ ​പേ​രെ​ടു​ത്ത് ​പ​റ​ഞ്ഞും,​ ​വ്യ​ക്തി​ക​ളെ​ ​തി​രി​ച്ച​റി​യു​ന്ന​ ​ത​ര​ത്തി​ല്‍​ ​സൂ​ച​ന​ ​ന​ല്‍​കി​യു​മാ​യി​രു​ന്നു​ ​അ​ശ്ളീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ ​ന​ട​ത്തി​യ​ത്.​ ​

videovijay vp nair
Advertisment