Advertisment

വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്യൂസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

Advertisment

publive-image

വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളാല്‍ ആണ് ഡബ്യൂസിസി ബന്ധം അവസാനിപ്പിക്കുന്നത് എന്ന് സംവിധായക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡബ്ല്യൂ.സി.സിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാനും ഡബ്ല്യൂ.സി.സി തുടർന്നും നടത്തുന്ന യോജിപ്പിന്‍റെ ശ്രമങ്ങൾക്ക് പിന്തുണയും ആശംസയും നേർന്നാണ്​ വിധു വിന്‍സെന്‍റ്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

മലയാളത്തിലെ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ്​ വിമെൻ ഇൻ കലക്​ടീവ്​ രൂപീകരിച്ചത്​. ഏറെ അവാര്‍ഡുകള്‍ നേടിയ മാന്‍ഹോള്‍, സ്റ്റാന്‍റ് അപ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകയാണ് വിധുവിന്‍സന്‍റ്.

Advertisment