Advertisment

വിദ്യയെ കൊലപ്പെടുത്തിയത് തന്നെ വഞ്ചിച്ചതിനാൽ ; മുമ്പ് നാല് തവണ വിവാഹം കഴിച്ച വിദ്യ അക്കാര്യം മറച്ച് വച്ചു , തന്നോട് പറഞ്ഞത് ഒരു വിവാഹക്കാര്യം മാത്രമെന്ന് പ്രേംകുമാര്‍ ; നടത്തിയത് സിനിമാ മോഡല്‍ കൊലപാതകം

New Update

ഉദയംപേരൂർ : മൂന്ന് മാസം മുൻപാണ് ഉദയംപേരൂർ സ്വദേശിയായ വിദ്യയെ ഭർത്താവായ പ്രേംകുമാർ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. സ്‌കൂൾ റീയൂണിയൻ പരിപാടിക്കിടെ പ്രേംകുമാർ സ്‌കൂൾ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

Advertisment

publive-image

റീയൂണിയൻ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഇഷ്ടം പൂർവകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ പ്രതികരണം ഇവരിൽ നിന്നും ലഭിക്കുക കൂടി ചെയ്തതോടെ ഭാര്യയെ ഒഴിവാക്കുവാനായി പ്രേംകുമാർ പദ്ധതി തയ്യാറാക്കുകയായിരുന്നു.

വിദ്യയെ കൊലപ്പെടുത്തിയത് തന്നെ വഞ്ചിച്ചതിനാലാണെന്ന് പ്രേംകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻപ് നാല് തവണ വിദ്യ വിവാഹിതയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ മാത്രം വിവാഹിതയായി എന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നു വെന്നുമാണ് പ്രേംരാജിന്റെ മൊഴി. മുൻ വിവാഹത്തിൽ വിദ്യയ്ക്ക് കുട്ടികളുമുണ്ടായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ ദൃശ്യം മോഡൽ പയറ്റിയാണ് പ്രേം കുമാറും കാമുകിയും മൂന്ന് മാസത്തോളം പിടിച്ചു നിന്നത്. കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഒരു ദിവസത്തോളം വാടക വീട്ടിൽ സൂക്ഷിച്ചു,

പിന്നീട് ഇവിടെ നിന്നും കാറിൽ കയറ്റി തിരുനെൽവേലിക്കടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്നാട് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹമെന്ന് കണക്കാക്കി സംസ്‌കരിക്കുകയായിരുന്നു.

Advertisment