Advertisment

വിദ്യയുടെ മൃതദേഹം വില്ലയില്‍ സൂക്ഷിച്ചത് 14 മണിക്കൂര്‍ ; കൊന്ന ശേഷം മൃതദേഹം കുളിമുറിയിലേക്ക് മാറ്റി, ശേഷം കാമുകിയ്‌ക്കൊപ്പം കിടന്നുറങ്ങി ; രാവിലെ സുനിത പതിവു പോലെ ജോലിയ്ക്ക് പോയി, പ്രേംകുമാര്‍ വെറുതെ കറങ്ങിനടന്ന് സമയം കളഞ്ഞു ; വൈകിട്ട് മൃതദേഹം ഉപേക്ഷിക്കാന്‍ വിദ്യയുടെ തോളില്‍ കയ്യിട്ട് കാറില്‍ സുനിതയുടെ യാത്ര !

New Update

കൊച്ചി :വിദ്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ. സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.

Advertisment

publive-image

രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. മൃതദേഹം മറവു ചെയ്യാൻ ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു.

വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

സെപ്റ്റംബർ 20നാണ് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി.

പുലർച്ചെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി.

സ്റ്റേഷനിലെത്തുമ്പോൾ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചത്.

Advertisment