Advertisment

ആകാംക്ഷ നാള്‍ക്കുനാള്‍ ഇരട്ടിയാകുന്നു.. കണക്കിലെ ജീനിയസിനെ അടുത്തറിയാന്‍ നേരമായിയെന്ന് വിദ്യാബാലന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മനുഷ്യക്കമ്പ്യൂട്ടറെന്നു വിളിപ്പേരുള്ള, ഗിന്നസ് ലോകറെക്കോര്‍ഡുള്ള ശകുന്തളാ ദേവിയാകാനൊരുങ്ങിവിദ്യാ ബാലന്‍. ബയോപിക്കിന്‍റെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

Advertisment

publive-image

'ആകാംക്ഷ നാള്‍ക്കുനാള്‍ ഇരട്ടിയാകുന്നു.. കണക്കിലെ ജീനിയസിനെ അടുത്തറിയാന്‍ നേരമായി.. 'എന്ന കുറിപ്പോടെയാണ് വിദ്യയുടെ ട്വീറ്റ്. അനു മേനോന്‍ ആണ് സംവിധാനം. ജീനിയസ് ഫിലിംസിന്‍റെ ബാനറില്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് പ്രൊഡക്ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ്ചിത്രം നിര്‍മ്മിക്കുന്നത്. 2020ല്‍ ആണ് ചിത്രം പുറത്തിറങ്ങുക.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന പ്രതിഭയാണ് ശകുന്തള ദേവി. മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.

1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു.

7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്‍റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

Advertisment