Advertisment

ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു...

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: ബോളിവുഡ് സിനിമാ, സീരിയല്‍ നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

Advertisment

publive-image

കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാ സിന്‍ഹയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഡലായി കരിയര്‍ ആരംഭിച്ച വിദ്യാ സിന്‍ഹ 18-ാമത്തെ വയസ്സിലാണ് സിനിമയിലേക്ക് എത്തുന്നത്. 1974 -ല്‍ പുറത്തിറങ്ങിയ 'രാജ കാക'യായിരുന്നു ആദ്യ ചിത്രം. 'രാജ്നിഗന്ധ'യില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു.

ഏകദേശം 198 -ഓളം ചിത്രങ്ങളില്‍ അഭിനയിച്ച വിദ്യാ സിന്‍ഹ 'ജീവ' എന്ന ചിത്രത്തിന് ശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് 2011- ല്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബോഡിഗാര്‍ഡിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലുംഅഭിനയിച്ചിട്ടുണ്ട്.

vidhya sinha passed
Advertisment