എന്‍റെ ശരീരം ഇന്ത്യന്‍ : ഇഷ്ടം സാരിയും ജിമിക്കിയുമെന്ന് വിദ്യാ ബാലന്‍. കാരണമുണ്ട് ?

ഫിലിം ഡസ്ക്
Wednesday, February 14, 2018

ഇന്ത്യന്‍ നായികമാരിലെ ഏറ്റവും ബോള്‍ഡ് നായിക എന്ന്‍ പേരെടുത്ത വിദ്യാ ബാലന്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണത്തിന്റെ പേരിലാണ്.

സിനിമയില്‍ അതല്പം കുറച്ചും വേണേല്‍ ഇല്ലാതെയും ഒക്കെ അഭിനയിക്കുമെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഇത്രയും മാന്യമായി വസ്ത്രം ധരിക്കുന്ന നടികള്‍ വിരളം.

സാരി, അഴിച്ചിട്ട മുടി, മുല്ലപ്പൂ.. ജിമ്മിക്കി.. ഒരു വലിയ പൊട്ട്.. കണ്‍മഷി.. വളകള്‍ ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ലുക്ക് – എന്നാണ് വിദ്യ തന്നെ പറയാറുള്ളത്.

ഇതിനെ കവച്ചുവയ്ക്കാന്‍ ഒന്നുമില്ല. എനിക്ക് സാരി ഇഷ്ടമായത് കൊണ്ട് എവിടെ പോയാലും സാരി ഗിഫ്റ്റ് കിട്ടും. അച്ഛനമ്മമാര്‍ എല്ലാ പിറന്നാളിനും ഒറു കാഞ്ചീപുരം സാരി സമ്മാനം നല്‍കാറുണ്ട് . എന്റേത് ശരിക്കുമൊരു ഇന്ത്യന്‍ ബോഡിയാണ്. അതിന് ചേരുന്ന വേഷം സാരിയാണെന്ന് ഞാന്‍ മനസ്സിലാക്കി – വിദ്യ പറഞ്ഞു.

ഹിന്ദി നടിയുടെ ടിപ്പിക്കല്‍ മെലിഞ്ഞ രൂപമെന്ന സങ്കല്‍പത്തിന് പകരം, ആ സങ്കല്‍പത്തെ പാടെ പൊളിച്ചെഴുതുക എന്ന യജ്ഞം അത്ര എളുപ്പമായിരുന്നില്ല എന്ന് വിദ്യ ബാലന്‍ പറയുന്നു.

2017 ല്‍ ഞാന്‍ വളരെ അധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മെലിഞ്ഞ നായിക എന്ന സങ്കല്‍പത്തിലേക്ക്, ആ ചട്ടകൂടിലേക്ക് എന്നെ വാര്‍ത്തെടുക്കാന്‍ ഞാനും ശ്രമിച്ചിരുന്നു.എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരെയും സന്തോഷിപ്പിക്കാന്‍ ആയതുമില്ല, ഞാനും ഹാപ്പിയായില്ല.

പിന്നീട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.എന്റെ ശരീരം എങ്ങനെയോ.. അതേ പടി ഞാനതിനെ ഉള്‍ക്കൊണ്ടു. എനിക്ക് തോന്നുന്ന തരം വസ്ത്രം ധരിക്കാന്‍ തുടങ്ങി – പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ നിലപാട് .

×