Advertisment

വിദ്യാ ബാലന്റെ ആദ്യ പ്രതിഫലം 500 രൂപ

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞ നടിയാണ് വിദ്യാ ബാലന്‍. അഭിനയ പാടവം കൊണ്ടുതന്നെ ബോളിവുഡിനു പുറമെ മറ്റു പല ഭാഷകളിലും തിളങ്ങാനും നടിക്കു കഴിഞ്ഞു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാര്‍ക്കൊപ്പം നില്‍ക്കുന്ന ഈ നടി തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഏതെങ്കിലും ഒരു ഷോയില്‍ നിന്നോ സിനിമയില്‍ നിന്നോ അല്ല ആദ്യ പ്രതിഫലം, മറിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി നടത്തിയ ഒരു പ്രചാരണ ക്യാംപെയിനില്‍ നിന്നാണ്. ആ പരിപാടിയിലൂടെ അന്ന് ലഭിച്ചത് 500 രൂപ. അതൊരു അച്ചടി പ്രചാരണമായിരുന്നു. വിദ്യാ ബാലനും, സഹോദരിയും, കസിനും ഒപ്പം ഒരു സുഹൃത്തും കൂടിയാണ് പരിപാടിയുടെ ഫോട്ടോഷൂട്ടിന് പോയത്. ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചതായും നടി തുറന്നു വെളിപ്പെടുത്തി.

പതിനാറാമത്തെ വയസില്‍ ഏകതാ കപൂറിന്റെ ഹം പാഞ്ച് എന്ന സീരിയലിലൂടെയാണ് വിദ്യാ ബാലന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. സീരിയന്‍ വന്‍ വിജയമായതോടെ തുടര്‍ന്നും മിനി സ്്ക്രീനിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും സിനിമ മോഹം തലയ്ക്കു പിടിച്ചതിനാല്‍ ക്ഷണം ഉപേക്ഷിച്ചു. സിനിമയിലേക്ക് ആദ്യമായി എത്തിയത് ബംഗാളി ചിത്രമായ ഭലോ ദേഖോയിലൂടെയായിരുന്നു.പിന്നീട് കൈനിറയെ ചിത്രങ്ങളായി. ഡേര്‍ട്ടി പിക്ചര്‍, കഹാനി, പരിനീത തുടങ്ങിയ ചിത്രങ്ങളിലെല്ലാം അതിഗംഭീരമായ വേഷങ്ങളാണ് നടിക്ക് ലഭിച്ചത്. ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ശകുന്തളാദേവി ആയിരുന്നു. പ്രഗല്‍ഭ ഗണിതശാസത്രജ്ഞയായ ശകുന്തളാ ദേവിയായാണ് നടി ചിത്രത്തില്‍ പ്രതൃക്ഷപ്പെട്ടത്. നാളെ റിലീസാകാനിരിക്കുന്ന അമിത് മസുര്‍ക്കറിന്റെ ഷേര്‍നി ആണ് ഏറ്റവും പുതിയ ചിത്രം.

vidya balan
Advertisment