Advertisment

ദാമ്പത്യത്തില്‍ കൂടിയേ ലൈംഗികത പാടുള്ളൂ എന്നത് ഇണചേരുമ്പോഴത്തെ പരമാനന്ദത്തെ നഷ്ടപ്പെടുത്തുമെന്ന് വിദ്യാ ബാലന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദാമ്പത്യ ബന്ധത്തിനകത്ത് കൂടിയേ ലൈംഗികതയില്‍ ഏര്‍പ്പെടാവൂ എന്ന സാമ്പ്രദായിക ലൈംഗിക ആസ്വാദന രീതിക്കെതിരെ നടി വിദ്യാബാലന്‍ രംഗത്ത്.

ഇത് ഓരോ വ്യക്തിയുടെയും ലൈംഗിക ഉത്തേജനത്തെയും ഇണചേരുമ്പോള്‍ ലഭിക്കുന്ന പരമാനന്ദത്തെയും തടയുന്നുവെന്നാണ് നടി പറയുന്നത്. ഇതിലൂടെ പൂര്‍ണമായ ആസ്വാദനം നഷ്ടപ്പെടുമെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ലൈംഗികതയെ കുറിച്ച് പരസ്യമായി പറയുന്നത് മോശമായാണ് കരുതുന്നത്. ഇത് വലിയ തമാശയാണെന്നും ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം കൊണ്ടുക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്.

publive-image

ഇണചേരുന്നത് കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണെന്നാണ് ഇന്ത്യയില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നതെന്നും വിദ്യാബാലന്‍ കുറ്റപ്പെടുത്തുന്നു.

ലൈംഗിക സുഖം നല്‍കുന്ന അനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള പരമാനന്ദം, രതിമൂര്‍ച്ച, അതിനോട് അനുബന്ധിച്ചുള്ള നിര്‍വൃതി അതെല്ലാം ഇല്ലാതാക്കുകയാണ് കുട്ടികളെ ജനിപ്പിക്കാന്‍ വേണ്ടിമാത്രമുള്ള ലൈംഗികത.

സെക്‌സിനെ കുറച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും താരം പറയുന്നു. സെക്‌സിനെ കുറിച്ചുളള തെറ്റായ ചിന്താരീതികള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണം നല്‍കണം.

publive-image

ആഹാരത്തിനുള്ള വിശപ്പ് മനുഷ്യന്റെ നിലനില്‍പ്പിനുള്ളതാണെങ്കില്‍ സെക്‌സ് രണ്ടാമത്തെ വിശപ്പും വാകാരവുമാണ്. അതേക്കുറിച്ച് നമ്മള്‍ തുറന്ന ചര്‍ച്ചകള്‍ നടത്തണമെന്നും വിദ്യാബാലന്‍ ആവശ്യപ്പെട്ടു.

indian cinema vidyabalan
Advertisment