Advertisment

വിദ്യ എൻജിനീയറിംഗ് കോളേജ് സോഷ്യൽ എംപവർമെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

New Update

publive-image

Advertisment

തൃശൂർ: പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വിദ്യ സോഷ്യൽ എംപവർമെൻ്റ് സെൻ്റർ മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വിപി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിദ്യ ഇൻ്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ സന്തോഷ് പ്രസന്നൻ അധ്യക്ഷത വഹിച്ചു. വിദ്യ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി പി കെ അശോകൻ, എക്സിക്യുട്ടീവ് ഡയറക്ടർ, ജി മോഹനചന്ദ്രൻ, ഫിനാൻസ് ആൻ്റ് അഡ്മിനിട്രേറ്റീവ് ഡയറക്ടർ, സുരേഷ് ലാൽ, ഇ സി മെമ്പർ, കെ കെ തിലകൻ, പ്രിൻസിപ്പാൾ ഡോ സി ബി സജി, വൈസ് പ്രിൻസിപ്പാൾ ഡോ വി എൻ കൃഷ്ണചന്ദ്രൻ, അക്കാദമിക് ഡീൻ ഡോ സുധ ബാലഗോപാലൻ, സെൻ്റർ മേധാവി ഡോ സിജു കെ സി കോർഡിനേറ്റർമാരായ ഡോ വിനീത സി പി, ദിവ്യ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .

ചടങ്ങിൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആറ്, ഒമ്പത്, പതിനൊന്ന് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ അഭിരുചി ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ ശാക്തീകരണ പരിശീലനങ്ങൾക്കായി സോഷ്യൽ എംപവർമെൻ്റ് സെൻ്ററായി ബന്ധപ്പെടാവുന്നതാണെന്ന് സെൻ്റർ മേധാവി ഡോ സിജു കെ സി അറിയിച്ചു. ഫോൺ9497070129

thrissur news
Advertisment