Advertisment

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു

New Update

publive-image

Advertisment

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വെച്ചാണ് തുടർച്ചയായുള്ള ചോദ്യം ചെയ്യൽ. നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ലോക്ഡൗണിനെ തുടർന്ന് മന്ദഗതിയിലായ അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലൻസ് നീക്കം. ഇതിന്റെ ഭാഗമായാണ് ഷാജിയെ വീണ്ടും വിളിച്ച് വരുത്തിയത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ്‌ വിവരം. കണ്ണുരിലെ വീട്ടിൽ നിന്ന്‌ കണ്ടെടുത്ത 47 ലക്ഷത്തിൽപ്പരം രൂപയുടെ രേഖകൾ ഹാജരാക്കിയതിലും പൊരുത്തകേടുണ്ടെന്നാണ് അറിയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യല്‍. അതേസമയം അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലൻസ് നീക്കം.

NEWS
Advertisment