Advertisment

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

New Update

publive-image

Advertisment

കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഇന്നലെയാണ് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കെ എം ഷാജി എംഎൽഎക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍.

Advertisment