മക്കളെയും കൊന്ന് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ വിഷമത്തില്‍ വിജയ്; ആശ്വസിപ്പിച്ച് രജനികാന്ത് (ചിത്രങ്ങള്‍)

ഫിലിം ഡസ്ക്
Thursday, September 6, 2018

രജനിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനികാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. മക്കളെ കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‌യെ ആശ്വസിപ്പിക്കാന്‍ രജനികാന്തും പാടുപെട്ടു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലും വൈറലാണ്.

വിജയും അഭിരാമിയും എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനുവേണ്ടിയാണ് മക്കളെ കൊന്നതും.

 

×