Advertisment

വിജയ് നായകനായ 'സർക്കാർ 'ചോർന്നതായി റിപ്പോർട്ടുകൾ;ചോര്‍ത്തിയത് തമിഴ് റോക്കേഴ്‌സ്

author-image
ഫിലിം ഡസ്ക്
New Update

ഇന്ന് പ്രദര്‍ശനമാരംഭിച്ച വിജയ് ചിത്രം ‘സര്‍ക്കാര്‍’ ചോര്‍ന്നു. എച്ച് ഡി പതിപ്പ് ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗന്‍സില്‍ ഇത് സംബന്ധിച്ച് സിനിമയുടെ വിതരണക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ് റോക്കെഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് വരുന്നു എന്ന് ഇന്നലെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെ സമാനമായ മറ്റൊരു ട്വിറ്റും പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലും തിയറ്ററുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ ഷോ ചിത്രികരിക്കാന്‍ അനുവദിക്കില്ല എന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗന്‍സിലിന്റെ നിലപാട്. ഈ ദൗത്യത്തില്‍ തമിഴ് റോക്കേര്‍സിനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും തിയേറ്ററുകളില്‍ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ കടത്താതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടമകള്‍ സ്വീകരിക്കണമെന്നും പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

‘തുപ്പാക്കി’, ‘കത്തി’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ ആര്‍ മുരുഗദാസും ഇളയദളപതി വിജയും ഒന്നിക്കുന്ന ചിത്രമാണ് ‘സര്‍ക്കാര്‍’. മുഖ്യമന്ത്രിയുടെ മരണം ഉള്‍പ്പടെയുള്ള സമകാലിക തമിഴ് രാഷ്ട്രീയത്തിലെ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ‘സര്‍ക്കാര്‍’ പൊളിറ്റികല്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്.

Advertisment