Advertisment

വിജയ് ഹസാരെ ട്രോഫി: മുംബൈ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും; അര്‍ജുന്‍ തെൻഡുൽക്കര്‍ക്ക് ടീമില്‍ ഇടമില്ല

New Update

publive-image

Advertisment

മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ ദേശീയ താരം ശ്രേയസ് അയ്യര്‍ നയിക്കും. പൃഥ്വി ഷായാണ് ഉപനായകൻ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിന് ടീമില്‍ ഇടമില്ല.

പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അർജുന് വിനയായത്.ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്താനും അർജുന് സാധിച്ചില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.

സുര്യകുമാർ യാദവ്, യശ്വസി ജയ്സ്‌വാൾ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറാണ് മുഖ്യ പരിശീലകൻ. ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക.

Advertisment