Advertisment

‘ജേഴ്സി നമ്പര്‍ 63’; വൈറലായി വിജയ് ചിത്രത്തിന്‍റെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നിരവധി സൂപ്പർഹിറ്റുകൾക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ്. ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആണ് വിജയുടെ പുതിയ ചിത്രം. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.

എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്പര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും വനിത ഫുട്ബോള്‍ ടീമിന്‍റെ കോച്ചായാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.

അതിനെ മുന്‍നിര്‍ത്തി ഏതോ ഒരു ആരാധകന്‍ സൃഷ്ടിച്ച പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 63ആം നമ്പര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന വിജയുടെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.

 

Advertisment