Advertisment

'എൻ്റെ സുഹൃത്തും 'യൂണിവേഴ്സ് ബോസു'മായ ക്രിസ് ഗെയിലിനെ കണ്ടതില്‍ ഏറെ സന്തോഷം.... എന്നെ 'കള്ളന്‍' എന്ന് വിളിക്കുന്ന പൊട്ടന്മാരെ, നിങ്ങള്‍ നിങ്ങളുടെ ബാങ്കുകളോട് പറയണം, ഒരു വര്‍ഷമായി ഞാന്‍ അവര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്ന പണം എന്തുകൊണ്ടാണ് അവര്‍ സ്വീകരിക്കാത്തതെന്ന്.... ഞാന്‍ ഓഫര്‍ ചെയ്യുന്ന 100 ശതമാനം പണവും അവര്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ല....ട്രോളുകളോട് പ്രതികരിച്ച്‌ വിജയ് മല്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: തനിക്കെതിരെയുള്ള ട്രോളുകളോട് പ്രതികരിച്ച്‌ 9000 കോടിയുടെ പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയും പ്രവര്‍ത്തനം നിര്‍ത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമയുമായ വിജയ് മല്യ. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനോടൊപ്പം വിജയ് മല്യ നില്‍ക്കുന്ന ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisment

publive-image

ഇതിനെ തുടര്‍ന്നുണ്ടായ പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വിജയ് മല്യ. ക്രിസ് ഗെയില്‍ തന്നെയാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'എന്റെ സുഹൃത്തും 'യൂണിവേഴ്സ് ബോസു'മായ ക്രിസ് ഗെയിലിനെ കണ്ടതില്‍ ഏറെ സന്തോഷം. എന്നെ 'കള്ളന്‍' എന്ന് വിളിക്കുന്ന പൊട്ടന്മാരെ, നിങ്ങള്‍ നിങ്ങളുടെ ബാങ്കുകളോട് പറയണം, ഒരു വര്‍ഷമായി ഞാന്‍ അവര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്ന പണം എന്തുകൊണ്ടാണ് അവര്‍ സ്വീകരിക്കാത്തതെന്ന്. ഞാന്‍ ഓഫര്‍ ചെയ്യുന്ന 100 ശതമാനം പണവും അവര്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ല.

ആദ്യം ഇതിന്റെ സത്യാവസ്ഥ നിങ്ങള്‍ മനസിലാക്ക്. എന്നിട്ട് നിങ്ങള്‍ തീരുമാനിക്കുക യഥാര്‍ത്ഥ കള്ളന്‍ ആരാണെന്ന്.' വിജയ് മല്യ ട്വിറ്ററില്‍ കുറിച്ചു.

ക്രിസ് ജയിലിനൊപ്പമുള്ള മല്യയുടെ ചിത്രം വന്‍ പരിഹാസമാണ് ക്ഷണിച്ചു വരുത്തിയത്. 'ക്രിസ് ഗെയില്‍ പോലും മല്യയെ തേടുകയാണെ'ന്നും, 'മല്യ ദേശസ്നേഹിയാണ്, സ്വന്തം രാജ്യത്തില്‍ നിന്ന് മാത്രമേ അദ്ദേഹം മോഷ്ടിക്കുകയുള്ളു' എന്നും മറ്റുമാണ് ട്വിറ്റര്‍ യൂസര്‍മാര്‍ മല്യയെ കളിയാക്കുന്നത്. മാത്രമല്ല 63 വയസുകാരനായ മല്യ ലോകകപ്പ് കാണാനായി ലണ്ടനിലെ 'ഓവല്‍' സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ 'കള്ളന്‍, കള്ളന്‍' വിളികളും ഉയര്‍ന്നിരുന്നു. മാര്‍ച്ച്‌ രണ്ട്, 2016ലാണ് വിജയ് മല്യ രാജ്യം വിട്ടത്.

Advertisment