Advertisment

മല്യക്ക് വന്‍ തിരിച്ചടി: വിജയ്മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

author-image
admin
Updated On
New Update

ലണ്ടന്‍: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്.

publive-image

വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്.

കേസെടുത്തതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് കടന്ന മല്യയെ കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലാണ്. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവന്‍ തിരിച്ചടക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം വിജയ് മല്യ ട്വീറ്റ് ചെയ്തിരുന്നു.

vijay-mallyas-extradition-uk-court-vijay-mallya
Advertisment