Advertisment

വിജയ് മാല്യയുടെ കൈമാറ്റം നടക്കുമോ ? സാദ്ധ്യത ഇപ്പോഴും വിരളമാണ്. കാരണം ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വിജയ് മാല്യയുടെ കൈമാറ്റം നടക്കുമോ ? രാജ്യം ഉറ്റുനോക്കുന്ന വിഷയമാണത്. അതുണ്ടാകാനുള്ള സാദ്ധ്യത ഇപ്പോഴും വിരളമാണ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയാണ് വിജയ് മാല്യയെ ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാനായി കോടതി 14 ദിവസം അനുവദിച്ചിട്ടുമുണ്ട്.

മല്യയുടെ അഭിഭാഷകർ വിധിയുടെ പകർപ്പ് ലഭ്യമായ ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മല്യ പത്രലേഖകരോട് പറഞ്ഞു. മല്യയെ ഇന്ത്യക്കു വിട്ടുകിട്ടാനുള്ള കടമ്പകൾ ഇനിയുമേറെയാണ്.

അഥവാ വിജയ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നില്ലെങ്കിൽ അടുത്ത 28 ദിവസത്തിനു ള്ളിൽ കോടതിവിധിയോട് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിക്ക് പൂർണ്ണ യോജിപ്പുണ്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് അദ്ദേഹത്തെ ബ്രിട്ടൻ കൈമാറുകയുള്ളു.

2016 ൽ ബ്രിട്ടനിലേക്ക് കടന്ന മല്യയുടെ ബാങ്കുകൾക്ക് നൽകാനുള്ള കടം 10000 കോടി രൂപയായി കണക്കാക്കപ്പെടുന്നു. അതില്‍ത്തന്നെ ഇപ്പോള്‍ പല വാദമുഖങ്ങളാണ് മല്യ നിരത്തുന്നത്.

vijay mallya
Advertisment