Advertisment

ഗൗരവമായി സംസാരിക്കുമ്പോള്‍ തല എന്ന് പേര്. വെറുതേ ഒച്ച വെക്കാതെ, മിണ്ടാതിരിക്ക് : അജിത്ത് ആരാധകരെ ശാസിച്ച് വിജയ് സേതുപതി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിജയ് സേതുപതി ഒരു കോളേജില്‍ വെച്ച് തല അജിത്ത് ആരാധകരോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചെന്നൈയിലെ ലോയല കോളേജില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം. മറ്റുള്ളവര്‍ക്ക് ശ്രദ്ധ നല്‍കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയാണ് നടന്‍ സംസാരിച്ചത്. ഇതിനിടെ സെല്‍വതില്‍ സെല്‍വം ചെവി സെല്‍വം, സെല്‍വത്തുല്‍ എല്ലാം തല എന്ന വാചകവും വിജയ് സേതുപതി പറഞ്ഞു.

നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന കാതുകളാണ് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്ത് എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ ഈ ഉപദേശമാെന്നുമല്ല വിദ്യാര്‍ത്ഥികള്‍ കേട്ടത്. ഇടയ്ക്ക് പറഞ്ഞ തല എന്ന വാക്ക് ആയിരുന്നു.

അജിത്തിനെ ആരാധകര്‍ വിളിക്കുന്ന ഈ വാക്ക് കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പ് വിളി തുടങ്ങി. ഇതോടെ വിജയ് സേതുപതിക്ക് ദേഷ്യം വന്നു.

വെറുതെ ഒച്ച വെക്കല്ലേ, നമ്മളെന്താണ് സംസാരിച്ച് കൊണ്ടിരിക്കുന്നത് എന്ന് നടന്‍ ചോദിക്കുകയും പിന്നീട് തന്റെ പ്രസംഗം തുടരുകയും ചെയ്തു. ഗൗരവമായി സംസാരിക്കുമ്പോള്‍ തല എന്ന് പേര് കേട്ട് ഒച്ച വെച്ചതാണ് നടനെ ദേഷ്യം പിടിപ്പിച്ചത്.

Advertisment