Advertisment

കിടിലന്‍ ഡാന്‍സുമായ് വിജയ് സേതുപതി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പേട്ടയിലെ ഒരു ഗാനരംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഈ പാട്ടിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ സിനിമയില്‍ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് മിനിറ്റില്‍ കുറവ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ഗാനം.

തമിഴകത്തെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രം തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. രജനീകാന്താണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജനുവരി പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. റിലീസിങിന് മുന്നേതന്നെ തമിഴ് ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ച ചിത്രം കൂടിയാണ് പേട്ട. ഓള്‍ ഇന്ത്യ റേഡിയോ പട്ടികയില്‍ ഇടം നേടുന്ന ആദ്യ തമിഴ് സിനിമയെന്ന ചരിത്രനേട്ടമാണ് പേട്ട സ്വന്തമാക്കിയത്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു.

Advertisment