Advertisment

കാക്കി ഷര്‍ട്ടും ലുങ്കിയുമുടുത്ത് വിജയ് സേതുപതി കേരളത്തില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി സിനിമാ ചിത്രീകരണത്തിനായി കേരളത്തില്‍. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലാണ് ചിത്രീകരണം.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്നമാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്. അഞ്ച് ദിവസം കൂടി ആലപ്പുഴയില്‍ ഷൂട്ടിങ് തുടരുമെന്നാണ് വിവരം.

കാക്കി ഷര്‍ട്ടും ലുങ്കിയുമുടുത്തുള്ള വേഷം, ഓട്ടോഡ്രൈവറായാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്. മലയാളത്തിന്റെ സ്വന്തം മണികണ്ഠന്‍ ആചാരിയും വിജയ് സേതുപതിയോടൊപ്പം ചിത്രത്തിലുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് നിര്‍മാതാവ്. ചിത്രത്തിന്റെ രചന സീനു സ്വാമി തന്നെയാണ്. ഗായികയാണ് ചിത്രത്തില്‍ നായിക.ഗുരു, ഷാജി ചെന്‍, സോമസുന്ദരം എന്നിവരാണ് മറ്റു താരങ്ങള്‍

Advertisment