Advertisment

ആയ്യ ആയി വിജയ് സേതുപതി; ‘സീതാകാത്തി’യുടെ ട്രെയിലര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ 25-ാമത്തെ ചിത്രമായ ‘സീതാകാത്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘സീതാകാത്തി’യില്‍ ഒരു എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. ‘അയ്യാ’ എന്ന് ഏവരും സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാനാടക നടന്റെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

Image result for vijay sethupathi seethakathi

കലയെ സ്‌നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ പറയുന്നത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ വിജയ്‌യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു.

Image result for vijay sethupathi seethakathi

ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാകാത്തി’യിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

?t=2

Advertisment