Advertisment

കാ​ക്ക​നാ​ട്ടെ ബ്യൂ​ട്ടി പാ​ർ‌​ല​ർ ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം! അ​ന്വേ​ഷ​ണ സം​ഘം സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്ക്

New Update

കാ​ക്ക​നാ​ട്: കൊ​ല്ല​പ്പെ​ട്ട ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​ര​ൻ വി​ജ​യ് ശ്രീ​ധ​ര​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ഇന്നലെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി. സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്നും വി​ജ​യ് ശ്രീ​ധ​ര​ന്‍റെ പി​താ​വ് ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ എ​ത്തി.

Advertisment

publive-image

ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ട​യി​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​ഐ.​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് സം​ഘ​മാ​യി സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്കു പോ​യ​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് കൊ​ല ന​ട​ന്ന​ത്.

സെ​ക്ക​ന്ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട വി​ജ​യ് ശ്രീ​ധ​ർ. ഇ​യാ​ളു​ടെ നാ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​യ ചാ​ണ്ഡി രു​ദ്ര യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ത്തി​യ ഉ​ട​നെ ഇ​യാ​ൾ നാ​ടു​വി​ട്ടു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പോ​ലീ​സ് സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​യു​ടെ ഫോ​ൺ ഓ​ഫാ​ണ്.

ഇ​ട​ച്ചി​റ​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ ബ്യൂ​ട്ടി പാ​ർ​ല​റി​ലെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു വി​ജ​യ് ശ്രീ​ധ​ർ. റ്റാ​റ്റു ആ​ർ​ട്ടി​സ്റ്റാ​യി ചാ​ണ്ഡി രൂ​ദ്ര​യെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ കൊ​ണ്ടു​വ​ന്ന​ത് വി​ജ​യ് ശ്രീ​ധ​റാ​ണ്. പ​ത്ത് ദി​വ​സ​മേ ആ​യി​ട്ടു​ള്ളു ഇ​യാ​ൾ ജോ​ലി​ക്കെ​തി​യി​ട്ട്.

സം​ഭ​വം ന​ട​ക്കു​ന്ന അ​ന്ന് രാ​ത്രി പ​ത്തി​ന് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഇ​രു​വ​രും സ്ഥാ​പ​ന ഉ​ട​മ​യു​ടെ കാ​റി​ലാ​ണ് തെ​ങ്ങോ​ടു​ള്ള വാ​ട​ക വീ​ട്ടി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രും മ​ദ്യ പി​ച്ച ശേ​ഷം ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Advertisment