Advertisment

‘വിജയ് സൂപ്പറും പൗർണമിയും’, ട്രെയ്‌ലർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണമിയും’. ജിസ് ജോയ് സംവിധാനം ചെയ്‌യുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ നാടൻ ചെറുപ്പക്കാരനായാണ് ആസിഫ് അലി എത്തുന്നത്.

https://www.youtube.com/watch?time_continue=2&v=wLXIC7oYZqM

രഞ്ജി പണിക്കർ, സിദ്ദിഖ്, കെ പി എ സി ലളിത, ശാന്തി കൃഷ്ണ, ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മായനദിക്ക് ശേഷം അമൽ നീരദിന്റെ വരത്തൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ഐശ്വര്യ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. പുതിയ ചിത്രങ്ങളായ ഇബ്‌ലീസ്‌, മന്ദാരം എന്നിവയ്ക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.

ജിസ്​ ജോയ്ക്കൊപ്പമുള്ള ആസിഫ് അലിയുടെ മൂന്നാം ചിത്രം എന്ന പ്രത്യേകതയും വിജയ്​ സൂപ്പറും പൗർണമിയ്ക്കുമുണ്ട്. ബൈസിക്കിൾ തീവ്​സ്, സൺഡേ ഹോളിഡേ തുടങ്ങിയവയാണ് ആദ്യ രണ്ട് ചിത്രങ്ങൾ.

Advertisment