വിജയ് ചിത്രം ‘സർക്കാർ’ – സർവ്വ റിക്കാർഡുകളും തകർക്കുന്നു. 2 ദിവസംകൊണ്ട് നേടിയത് 100 കോടി ?

പ്രകാശ് നായര്‍ മേലില
Thursday, November 8, 2018

ബോക്സോഫിസ് റിക്കാർഡുകൾ എല്ലാം തകർത്തെറിയുകയാണ് ദളപതി വിജയ് ചിത്രം സർക്കാർ. രണ്ടുദിവ സത്തെ മൊത്തം കളക്ഷൻ 100 കോടി കവിഞ്ഞിരിക്കുന്നു. ഇതൊരു സർവകാല റിക്കാർഡാണ്‌. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ( 06 നവമ്പർ ) ലോകമെമ്പാടുമുള്ള 3400 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം കേവലം രണ്ടു ദിവസംകൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിനുമുൻപ് അഞ്ചുതവണ വിജയ് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

ബാഹുബലി 2 ന്റെ ഓപ്പണിങ് കളക്ഷൻ റിക്കാർഡ് തകർത്തെറിഞ്ഞ സർക്കാർ തമിഴ്നാട്ടിൽ മാത്രം 30 കോടിരൂപ നേടുകയുണ്ടായി. ബാഹുബലി 2 ന്റെ ഓപ്പണിങ് കളക്ഷൻ 19 കോടിയായിരുന്നു.ഇന്ത്യയൊട്ടാകെ നേടിയ കളക്ഷൻ 47 കോടി 85 രൂപയാണ്. വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട അമിതാബ് – ആമിർ സിനിമയായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഓപ്പണിങ് കളക്ഷൻ വെറും 34 കോടി 75 ലക്ഷം രൂപയാണ്.

എ .ആർ. മുരുകദോസ് സംവിധാനം ചെയ്ത സർക്കാർ, വോട്ടു രേഖപ്പെടുത്താനായി നാട്ടിലെത്തുന്ന ഒരു NRI യുടെ കഥയാണ്. വോട്ടുനൽകാൻ വന്ന അദ്ദേഹം സ്വയം തെരഞ്ഞെടുപ്പിൽ മത്സരിച്ചു മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നതാന് കഥയുടെ പൊരുൾ. തെരഞ്ഞെടുപ്പിലെ അഴിമതികളും, രാഷ്ട്രീയവിവാദങ്ങളും നിറഞ്ഞ സംഭവബഹുലമായ ഈ പൊളിറ്റിക്കൽ ഡ്രാമ ദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിളമ്പരമായി കണക്കാക്കപ്പെടുകയാണ്.

ലീഡ് റോളിൽ വിജയ് ആണ് അഭിനയിക്കുന്നത്. നായികയായി മലയാളിയായ കീർത്തിസുരേഷും ( സുരേഷ്‌കുമാർ -മേനകമാരുടെ മകൾ ) അഭിനയിക്കുന്നു. വരലക്ഷ്മിയും രാധാരാവിയുമുൾപ്പെടെ വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തിൽ.

ഈ വീക്കെൻഡിൽ ചിത്രം കളക്ഷനിൽ 200 കോടി കവിയുമെന്നുറപ്പാണ്. മാത്രവുമല്ല ‘സർക്കാർ’ വരും നാളുകളിൽ കളക്ഷൻ രംഗത്ത് ഇന്ത്യൻ സിനിമയിൽ ഒരു സർവ്വകാല റിക്കാർഡ് സ്ഥാപിക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

×